ഞാവല്‍

കനി, കനിമരം, ഞാറല്‍, നെടുങ്കനി, വലിയ ഞാവല്‍
ശാസ്ത്രനാമം : Syzygium cumini (L.)Skeels
കുടുംബം : Myrtaceae
ഇംഗ്ലീഷ് : Black plum, Java plum, Jambu, Jamun
സംസ്കൃതം : ജംബു, നീലഫലം, നന്ദീ, സുരഭീപത്രം
ഔഷധയോഗ്യഭാഗങ്ങൾ : ഫലം, പരിപ്പ്, തൊലി, ഇല
രോഗസൂചന : പ്രമേഹം, അതിമൂത്രത, അതിസാരം, രക്തപിത്തം
ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന വലിയ വൃക്ഷം. കേരളത്തിലെ നിത്യഹരിത വനങ്ങളിലും സമതലങ്ങളിലും വളരുന്നു. പ്രമേഹൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. സ്വാദേറിയ ഫലം ഭക്ഷ്യയോഗ്യമാണ്. ഭസ്മം നിർമ്മിക്കുന്നതിനായി ഉരുക്കിന്റെ സംസ്കരണത്തിന് ഇതിന്റെ നീര് ഉപയോഗിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.