സര്‍ക്കാര്‍ പദ്ധതികള്‍

വീ കെയര്‍ പദ്ധതി

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതി

സഹായമർഹിക്കുന്ന കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കരുതലും സഹായവും നൽകുന്നതി നുമായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. അതാണ് വി കെയർ പദ്ധതി.

വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പ റ്റുകൾ, എന്നിവയിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപ സമാഹരണം നടത്തു കയും ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന താണ് വി കെയറിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിന്റെ നാനാതുറകളിൽപെട്ട ജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ മുഖേനയാണ് വി കെയർ പദ്ധതി നടപ്പിലാക്കിവരുന്നത്. സുരക്ഷാ മിഷൻ ഫണ്ടിലേയ്ക്ക് രാജ്യത്തിനകത്തും പുറത്തും ഉള്ളവർക്ക് മിഷന്റെ ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴി സംഭാവന നൽകാവുന്നതാണ്.

സംഭാവന വിദേശത്തുള്ളവർ നൽകുന്നതിന്

കറണ്ട് അക്കൗണ്ട് നമ്പർ-32571943287, എസ്.ബി.ഐ. സ്റ്റാച്യു ബ്രാഞ്ച് തിരുവനന്തപുരം

സംഭാവന ഇന്ത്യയിലുള്ളവർ നൽകുന്നതിന്

എസ്. ബി. അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സാച്ചു ബ്രാഞ്ച് തിരുവനന്തപുരം

കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.

സംഭാവനകൾ അയച്ച് തരേണ്ട മേൽവിലാസം

എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ പൂജപ്പുര, തിരുവനന്തപുരം, ഫോൺ : 0471 2348135, 2541200 ഫാക്സ് : 0471 2346016


 

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close