ലൈംഗികശേഷിക്കുറവ്

ലൈംഗിക കാര്യങ്ങളിലുള്ള കഴിവില്ലായ്മയാണിത്. ലൈംഗിക ശേഷി നില നിർത്താനാവശ്യമായ നാഡീവ്യൂഹത്തിനു സംഭവിക്കുന്ന തകരാറുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധ, മൂത്രാശയത്തകരാറുകൾ, നട്ടെല്ലിനല്ക്കുന്ന പരിക്കുകൾ തുടങ്ങിയവ ലൈംഗിക ശേഷിക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റേറ്റ് അണുബാധയിൽ ലിംഗത്തിൽ വേദന അനുഭവപ്പെടാം. സ്ഖലനസമയത്തും വേദന ഉണ്ടായിരിക്കും. വയസ്സ് കണക്കാക്കുമ്പോൾ ഓരോ പത്തുവർഷം കൂടുന്തോറും ആനുപാതികമായി ലൈംഗികശേഷിക്കുറവ് വർദ്ധിക്കും. നാല്പത് – എഴുപതു വയസ്സുകാരിൽ 15% പേരിൽ പൂർണമായ ലൈംഗികശേഷിക്കുറവും, 35% പേരിൽ ഭാഗികമായ ലൈംഗികശേഷിക്കുറവും ഉണ്ടായിരിക്കും. നാഭിയിലും അടിവയറ്റിലും വേദനയോടുകൂടിയ പ്രോസ്റ്റേറ്റ് അണുബാധയിൽ, ലൈംഗിക ശേഷിക്കുറവും താൽപര്യക്കുറവും ഉണ്ടാക്കും. പ്രോസ്റ്റേറ്റ് അണുബാധ ശീഘ സ്ഖലനവും ഉണ്ടാക്കും. രക്താതിമർദ്ദത്തിനും, പ്രോസ്റ്റേറ്റ് രോഗബാധയ്ക്കും ഉള്ള അലോപ്പതി മരുന്നുകൾ ലൈംഗികശേഷിക്കുറവുണ്ടാക്കാം.
ഒറ്റമൂലികകള്
- അടപതിയൻവേര് പാലിൽ വേവിച്ച് വെയിലത്തുണക്കിപ്പൊടിച്ച് രാത്രി പാലിൽ കഴിക്കുക.
- പരുത്തിക്കുരു ആട്ടിയ മാവ് പാലും പഞ്ചസാരയും ചേർത്തു കഴിക്കുക.
- കറുവപ്പട്ട പൊടിച്ച് ചൂടുപാലിൽ കഴിക്കുക.
- കറുവപ്പട്ട തെലം ലിംഗത്തിൽ പുരട്ടുക.
- താമര സമൂലം ഇടിച്ചു പിഴിഞ്ഞ നീര് തേനിൽ കഴിക്കുക.
- ജാതിക്കയരച്ച് അരിമാവും ശർക്കരയും കൂട്ടി കഴിക്കുക.
- മുരിങ്ങക്കുരു നന്നായരച്ച് പശുവിൻപാലിൽ കഴിക്കുക.
- ശതാവരിക്കിഴങ്ങ് ചതച്ചനീര് പഞ്ചസാര ചേർത്തു രാത്രിയിൽ
- മുരിങ്ങയില പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുക.
- മുരിങ്ങപ്പു പശുവിൻപാൽ ചേർത്തു തിളപ്പിച്ചു കഴിക്കുക.
- അമുക്കരം ഉണക്കിപ്പൊടിച്ച് പാലിൽ കഴിക്കുക.

ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.
NB. നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്. ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.