ഔഷധസസ്യങ്ങൾ

മുയല്‍ച്ചെവി

മുയല്‍ച്ചെവിയന്‍, ഒരിച്ചൊഴിയന്‍

ശാസ്ത്രനാമം : Emilia sonchifolia (L.) DC.ex DC.
കുടുംബം : Compositae
ഇംഗ്ലീഷ് : Cupid’s Shaving brush
സംസ്കൃതം : ആഖുകർണ്ണി,ദ്രവന്തി,ചിത്രപ,ചിത്ര, ശശശ്രുതി, ശംബാരി

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, രക്താർശസ്, വ്രണം

ആഫിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല-മിതോഷ്ണമേഖലക ളിൽ കാണപ്പെടുന്ന ഓഷധി. ആർദ്ര ഇലപൊഴിയും വനങ്ങളിലും വരണ്ട് ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. മുയലിന്റെ ചെവികളോട് സാദൃശ്യമുള്ള ഇലകൾ. ടോൺസിലൈറ്റിസിനു ഒറ്റമൂലിയായി ഉപയോഗിക്കാറുണ്ട്. ദശപുഷ്പങ്ങളിൽ ഒന്ന്.

മുയല്‍ച്ചെവി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close