ഒറ്റമൂലികൾ

മുഖക്കുരു

യുവതീയുവാക്കളിൽ വളരെ മന:പ്രയാസം ഉണ്ടാക്കുന്ന ഒരു രോഗമാണിത്. മുഖത്ത് കവിളുകളിൽ ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടുമ്പോൾ സൗന്ദര്യ ബോധം ഉള്ളവരിലെല്ലാം ഞെട്ടലുണ്ടാക്കും. ബേക്കറി സാധനങ്ങളും മധുരവസ്തുക്കളും പൂർണമായി ഒഴിവാക്കണം. മുട്ടയും ഇറച്ചിയും അച്ചാറും തൈരും വർജിക്കണം. വിദഗ്ധനിർദ്ദേശത്തിൽ ചികിത്സ തുടരണം. മുഖത്ത് കൂടാതെ കഴുത്ത്, നെഞ്ച്, തോൾ എന്നിവിടങ്ങളിലും ഇതു കാണാം. ഹോർമോണുകളുടെ അമിതപ്രവർത്തനവും ചില അണ്ഡാശയരോഗങ്ങളും ഇതിന്റെ കാരണമാകാം. മുഖക്കുരു കൈകൊണ്ട് ഞെക്കിപ്പൊട്ടിക്കാതിരുന്നാൽ മുഖത്തു വലിയ പാടുക ളുണ്ടാകാതെ മരുന്നുകൾകൊണ്ട് ശമിപ്പിക്കുവാൻ കഴിയും.

  • കഴഞ്ചികുരു അരച്ച് പാലിൽ കുഴച്ച് മുഖത്തു പുരട്ടുക.
  • തുളസിനീര് മുഖത്തു പുരട്ടുക.
  • മൈലാഞ്ചിയിലയരച്ച് രാത്രിയിൽ മുഖത്ത് ലേപനം ചെയ്യുക.
  • പേരയില തളിരും പച്ചമഞ്ഞളും കൂട്ടി ചേർത്ത് നന്നായി അരച്ച് ലേപനംചെയ്യുക.
  • ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് ചെറുചൂടോടെ മുഖം കഴുകുക.
  • പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത് മുഖത്തു ലേപനം ചെയ്യുക.
  • തുളസിയിലനീര് മുഖത്തു പുരട്ടുക.
  • മൈലാഞ്ചിയും മഞ്ഞളും ചേർത്തരച്ച് ലേപനം
  • നീർമരുതിൻതൊലി തേനിലരച്ചിടുക.
  • മുരിങ്ങയിലച്ചാറ് നാരങ്ങാനീര് ചേർത്തു പുരട്ടുക.
  • പാച്ചോറ്റിത്തൊലിയും കൊത്തമ്പാലയരിയും ഗോമൂത്രത്തിലരച്ച് പുരട്ടുക.
  • രക്തചന്ദനം അരച്ച് കിടക്കാൻ നേരം മുഖത്തു പൂശുക.
  • കഴഞ്ചിക്കുരു അരച്ച് പാലിൽ കലക്കി മുഖത്തു തേക്കുക.

ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

NB. നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്. ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close