മരമഞ്ഞള്‍

ശാസ്ത്രനാമം : Coscinium fenestratum (Goetgh.) Colebr.
കുടുംബം : Menispermaceae
ഇംഗ്ലീഷ് : Yellow vine,Tree turmeric False Calumba
സംസ്കൃതം : കാലേയകം,ദാരുഹരിദാ,ദാർവ്വീ, പർജനീ,പർജന്യാ
ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്
രോഗസൂചന : ചൊറിച്ചിൽ,ദുർമ്മേദസ്സ്, വായ്ക്കുള്ളിലെ രോഗങ്ങൾ, നേത്രരോഗങ്ങൾ,അതിസാരം വ്രണം, കർണ്ണരോഗങ്ങൾ
പ്രധാന മരുന്നുകൾ : ഗ്രഹധൂമാദിലേപചൂർണ്ണം, പുനർന്നവാദികഷായം
ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്നു. ചിരസ്ഥായിയായ കരുത്തുറ്റ ആരോഹിസസ്യം. കേരളത്തിലെ നിത്യ ഹരിത വനങ്ങളിലും അർദ്ധ നിത്യ ഹരിത വനങ്ങളിലും വളരുന്നു. ആയുർവേദത്തിൽ ചർമരോഗഹരൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.