പുളിയാരല്‍

പുളിയാറില
ശാസ്ത്രനാമം : Oxalis corniculata L.
കുടുംബം : Oxalidaceae
ഇംഗ്ലീഷ് : Creeping Wood Sorrel
സംസ്കൃതം : അമ്ലപത്രകം, ചാർങ്ഗേരി, ചുകിക, ശാർങ്ഗേരി
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : അമീബിയാസിസ്, രക്താർശസ്സ്, അതിസാരം, ഗ്രഹണി
പ്രധാന മരുന്ന് : ചാർങ്ങേര്യാദി ഗുളിക
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യൂറോപ്പിൽ നിന്ന് ഇന്ത്യയിലെത്തിയ ഏകവർഷിയായ പടർച്ചെടി. നാട്ടിൻ പുറങ്ങളിലും സമതലങ്ങളിലും ശുഷ്ക്കവനങ്ങളിലും പട്ടണങ്ങളിലും വളരുന്നു. ഇലകൾക്കും തണ്ടിനും പുളിരസമാണ്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.