ഒറ്റമൂലികൾ

പുളിച്ചു തികട്ടല്‍

അമ്ലപിത്തം (Acidity)

ഒറ്റമൂലികള്‍ നോക്കാം

 • ആടലോടകത്തിൻ വേര്, ചിറ്റമൃത്, ചെറുവഴുതിനവേര് എന്നിവ സമം കഷായം വെച്ച് തേൻ മേമ്പൊടി ചേർത്തു സേവിക്കുക.
 • അമൃതിന്റെ നൂറ് നെയ്യോ പഞ്ചസാരയോ ചേർത്തു കഴിക്കുക.
 • തിപ്പലി, കടുക്കത്തോട് എന്നിവ സമം പൊടിച്ച് ശർക്കര ചേർത്തു സേവിക്കുക.
 • കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പ ത്തിൽ കാച്ചിയ ആട്ടിൻപാലിന്‍റെ കൂടെ രാവിലെ കഴിക്കുക.
 • വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുക.
 • പാവലിന്റേയും പുത്തരിച്ചുണ്ടയുടേയും നീര് സമം എടുത്ത് അര ഔൺസ് വീതം കഴിക്കുക.
 • മലർപ്പൊടിയിൽ തേനും പഞ്ചസാരയും ചേർത്തു കഴിക്കുക.
 • യവം, ചെറുതിപ്പലി, പടവലം എന്നിവകൊണ്ടുള്ള കഷായം തേൻ മേമ്പൊടി ചേർത്തു കഴിക്കുക.
 • മുന്തിരി പതിവായി കഴിക്കുക.
 • വെളുത്തുള്ളിനീരും പശുവിൻനെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൺ കഴിക്കുക.
 • ചെറൂളയുടെ ഇല പിഴിഞ്ഞ നീര് സേവിക്കുക.
 • മുട്ടയില്‍ അല്‍പം ചെന്നിനാ.കം ചേര്‍ത്ത് അടിച്ചു യോജിപ്പിച്ചു കഴിക്കുക.
 • ചവർക്കാരവും തേനും ചേർത്തു കഴിക്കുക.
 • വേപ്പില പത്തു ഗ്രാം അരച്ച് മോരിൽ കലക്കി കഴിക്കുക.
 • കരിംജീരകം കഷായം വെച്ച് വെളുത്തുള്ളി നീര് ചേർത്തു കഴി ക്കുക.
അമ്ലപിത്തം (Acidity)

NB: ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close