ഔഷധസസ്യങ്ങൾ

പുല്ലാനി

ജടപ്പൂപുല്ലാഞ്ഞി, വരവള്ളി

ശാസ്ത്രനാമം : Calycopteris floribunda Lam.
കുടുംബം : Combretaceae
ഇംഗ്ലീഷ് : Paper flower climber
സംസ്കൃതം : ഉക്ഷാ, നളിതഃ, ശ്വേതധാതകീ, സുഷവീ,
രാജവല്ലി, കാരവല്ലി

ഔഷധയോഗ്യഭാഗങ്ങൾ : ഇല, ഫലം
രോഗസൂചന : വയറുകടി, മലമ്പനി, വ്രണം, പാമ്പുവിഷം
പ്രധാന മരുന്ന് : ജാത്യാദികേരം,ആരഗ്വധാദി കഷായചൂർണ്ണം

ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന പടർന്നു കയറുന്ന കുറ്റിച്ചെടി. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും ശുഷ്ക്കവനങ്ങളിലും കാവുകളിലും സമതലങ്ങളിലും വളരുന്നു. തണ്ടുകൾക്കുള്ളിൽ ജലം സംഭരിക്കുന്ന ഈ സസ്യം വനവാസികൾക്ക് പലപ്പോഴും ദാഹശമനിയായി തീരാറുണ്ട്. ഉത്തര കേരളത്തിലെ പൂരത്തിനു കാമദേവനെ അണിയിക്കാ നുപയോഗിക്കുന്നു.

പുല്ലാനി

ജടപ്പൂപുല്ലാഞ്ഞി, വരവള്ളി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close