ഔഷധസസ്യങ്ങൾ

പാതിരി

ശാസ്ത്രനാമം : Stereospermum colais Buch-Ham,Ex.Dillw
കുടുംബം : Bignoniaceae
ഇംഗ്ലീഷ് : Fragrant Padri Tree, Trumpet flower tree, Yellow snake Tree
സംസ്കൃതം : പാടല

ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : ശ്വാസംമുട്ട്, നീർക്കെട്ട്, ഛർദ്ദി, അർശ്ശസ്സ്, തണ്ണീർദാഹം,രക്തവികാരം
പ്രധാന മരുന്ന് : സ്വർണ്ണമാക്ഷിക ഭസ്മം, ദശമൂലഹരീതികി ലേഹ്യം

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷം. കേരളത്തിലെ ആർദ്രവനങ്ങളിൽ വളരുന്നു. 24 മീറ്റർ വരെ ഉയരം വെക്കാറുണ്ട്. ദശമൂലത്തിലെ ബൃഹത് പഞ്ചമൂലത്തിൽ ഉൾപ്പെടുന്നു. ഉപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ വാതഹരൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പാതിരി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close