പാടത്താളി

പാടക്കിഴങ്ങ്
ശാസ്ത്രനാമം : Cyclea peltata (Lam.)Hook.f.& Thomson
കുടുംബം : Menispermaceae
ഇംഗ്ലീഷ് : Pataroot
സംസ്കൃതം : അംബഷ്ടാ,വൃദ്ധികർണ്ണിക, ണ് പാഠാ, വരതിക്താ
ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല, കിഴങ്ങ്
രോഗസൂചന : അർശസ്സ്, അതിസാരം, ചർദ്ദി, പനി, ചൊറിച്ചിൽ, ത്വക് രോഗങ്ങൾ, വിഷം, ചര്‍മ്മരോഗം, മൂത്രതടസ്സം
പ്രധാന മരുന്നുകൾ : ഉന്മാദനാശിനി ചൂർണം,
പടോലാദിഗണം കഷായചൂർണം.
ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന വള്ളിസസ്യം. കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. ഇല താളിയായി ഉപയോഗിക്കുന്നു. ഇത് സമൂലം ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടിയാൽ അട്ടകടിയിൽ നിന്ന് മോചനം നേടാം.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.