പനിക്കൂര്‍ക്ക

അയമോദകക്കൂര്ക്ക, കഞ്ഞിക്കൂര്‍ക്ക
ശാസ്ത്രനാമം : Plectranthus amboinicus (Lour.) Spreng.
കുടുംബം : Lamiaceae
ഇംഗ്ലീഷ് : Indian Borage, Country Borage
സംസ്കൃതം : കാരവീ, പർണയവാനി, പാഷാണഭേദി, ഹൃദ്യഗന്ധാ
രോഗസൂചന : പനി, ചുമ, ജലദോഷം, ഗ്രഹണി
പ്രധാന മരുന്ന് : പുളിങ്കുഴമ്പ്, ഔഷധി കഫ് സിറപ്പ്
ഔഷധയോഗ്യഭാഗങ്ങള്‍ : തണ്ട്, ഇല
ഉഷ്ണമേഖലാ രാജ്യങ്ങളിലെമ്പാടും വ്യാപകമായി കൃഷിചെയ്യുന്ന ബഹു വർഷ ഔഷധി. കേരളത്തിൽ വീട്ടുവളപ്പുകളിൽ നട്ടുപിടിപ്പിക്കുന്നു. 90 സെ.മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മൃദുകാണ്ഡ സസ്യത്തിനു സുഗന്ധമുണ്ട്. ഗൃഹവൈദ്യത്തിൽ പണ്ടുമുതലേ ഉപയോഗിച്ചുവരുന്നു.

രൂപഭാവത്തിൽ കൂർക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടിൽ കിഴങ്ങുകള്‍ ഉണ്ടാകില്ല . എന്നാൽ ഇലകൾ സുഗന്ധപൂരിതമായ ബാഷ് പ ശീല തൈലങ്ങളാൽ സമ്പുഷ്ടമാണ്. പേര് പോലെ തന്നെ പനിക്ക് അത്യുത്തമമായ ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഗൃഹപരിസരങ്ങളിൽ മൺ ചട്ടികളിലോ, മണ്ണ് നിറച്ച ചാക്കുകളിലോ ഈ സസ്യം വളർത്താവുന്നതാണ്. വേരോടുകൂടിയ തണ്ടുകളോ ഇളം തളിർപ്പുകളോടുകൂടിയ തണ്ടോ നടാൻ ഉപയോഗിക്കാം. നട്ട് വേര് വന്നു തുടങ്ങിയതിന് ശേഷം ഇലകൾ ആവശ്യത്തിന് ശേഖരിക്കാം.
NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.