നീര്‍മാതളം

ശാസ്ത്രനാമം : Crataeva nurvala Buch.Ham.
കുടുംബം : Capparaceae
ഇംഗ്ലീഷ് : Three-leaved Caper
സംസ്കൃതം : അശ്മരികാരിപഃ, അശരീഘ, തിക്ത
ശാക, പശുഗന്ധാ, വരുണ,സേതു,കുമാരക
ഔഷധയോഗ്യഭാഗങ്ങൾ : തൊലി, വേര്
രോഗസൂചന : മൂത്രക്കല്ല്, ഗുൽമം, മൂത്രത്തിൽ പഴുപ്പ്, വിദ്രധി
പ്രധാന മരുന്നുകൾ : പ്രഭജനവിമർദ്ദനം കുഴമ്പ് ,വരണാദി കഷായം
ഇന്തോ-മലേഷ്യൻ മേഖലയിലും ചൈനയിലും കണ്ടുവരുന്ന ചെറുവ്യക്ഷം. കേരളത്തിലെ അർദ്ധനിത്യ ഹരിതവനങ്ങളിലെ അരുവിയോരങ്ങളിൽ വളരുന്നു. ഉദ്യാനസസ്യമായി നട്ടുപിടിപ്പിക്കാറുണ്ട്. പൂക്കൾക്ക് ഹൃദ്യമായ സുഗന്ധമുണ്ട്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.