ഔഷധസസ്യങ്ങൾ

നിലവേപ്പ്

കരക്കാഞ്ഞിരം, കിരിയാത്ത്

ശാസ്ത്രനാമം : Andrographis paniculata (Burm.f) Nees
കുടുംബം : Acanthaceae
സംസ്കൃതം : ഭൂനിംബ, കടുതിക്ത , തിക്തക, കിരാതതിക്ത

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : മലേറിയ, സന്നിപാതജ്വരം, കുട്ടികളുമുണ്ടാകുന്ന കരൾവീക്കം
പ്രധാന മരുന്നുകൾ : സുദർശന ചൂർണം, മഹാതിക്തകം കഷായം

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഏകവർഷ ഔഷധി. കേരളത്തിലെ ശുഷ്കവനങ്ങളിലും സമതലങ്ങളിലും വളരുന്നു. ഉപയോഗത്തെ ആധാരമാക്കി ഇതിനെ ജ്വരഘൗഷങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അരമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ എല്ലാ ഭാഗത്തിനും അതിയായ തിക്തരസമാണ്.

നിലവേപ്പ്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close