ഔഷധസസ്യങ്ങൾ

നിലംപരണ്ട

നിലത്തു പടർന്നുവളരുന്ന സസ്യം എന്നർത്ഥത്തിലാണ് നിലംപരണ്ട എന്ന പേര്.

സംസ്കൃതനാമം : ത്രിപാദി
ശാസ്ത്രനാമം : ഡെസ്മോഡിയം, ട്രൈഫ്ളോറം, ഹൈബാന്തസ് ,Desmodium triflorum (Linn.) DC.
കുടുംബം : ഫേബിയേസി, വയോലേസി , Fabaceae

വിവരണം: ഇന്ത്യയിലുടനീളം കളയായി കാണപ്പെടുന്നു. ധാരാളം ശാഖകളുള്ള നിലത്തു പടർന്നു വളരുന്ന ബഹുവർഷിയായ ചെറു സസ്യം. തണ്ടിന്റെ മുട്ടുകളിലും വേരുണ്ടാകും. പിങ്ക് അല്ലെങ്കിൽ വെള്ളപ്പൂക്കൾ. കായുണ്ട്.

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം

നിലംപരണ്ട

ചില ഔഷധ ഉപയോഗങ്ങൾ

ശീതമാണ്. കഫം ഇളക്കും. മുലപ്പാൽ വർദ്ധിപ്പിക്കും. പിത്തം, ചുമ, മുറിവ്, ശരീരത്തിലെ ദുർനീരുകൾ, ചൊറിച്ചിൽ, ചൊറി, മുഖത്തെ ചുവന്ന തടിപ്പ്, എരിച്ചിൽ, വയറിളക്കം, വായു കോപം എന്നിവയ്ക്കു നല്ലതാണ്.
നിലംപരണ്ടയുടെ തളിരും ഇളംതണ്ടും ഭക്ഷ്യയോഗ്യമാണ്. ഇലയും തണ്ടും ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് കുടൽ സംബന്ധമായ രോഗങ്ങൾക്കു നല്ലതാണ്. നിലംപരണ്ട പശുവിൻ പാലിൽ അരച്ച് രാവിലെ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ലതാണ്. നിലംപരണ്ട് ഉണക്കി കത്തിച്ച ചാമ്പൽ വെള്ളത്തിൽ കലക്കി തെളിയുറ്റിയെടുത്ത് മറ്റൊരു പാത്രത്തിലൊഴിച്ചു വറ്റിച്ചെടുത്തു കിട്ടുന്ന പരണ്ട ഉപ്പ് കുടൽവ്രണങ്ങള്‍ക്ക്, മൂലക്കുരു, ഭഗ ന്ദരം എന്നീ രോഗങ്ങൾക്കും നല്ലതാണ്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close