ഔഷധസസ്യങ്ങൾ

നായ്ക്കുരണ

ശാസ്ത്രനാമം : Mucuna pruriens (L.)DC.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Common Cowitch, Cowhage
സംസ്കൃതം : അജഹ, അദ്യണ്ഡ, കണ്ഡൂര, കുലക്ഷയാ, ശൂക

ഔഷധയോഗ്യഭാഗങ്ങൾ : വേര്, പരിപ്പ്
രോഗസൂചന : വാജീകരണം, തളർച്ച, ലൈംഗികരോഗങ്ങൾ
പ്രധാന മരുന്നുകൾ : പ്രസാരണിതൈലം (വലുത്) വിദാര്യാദിഘതം, വിഗർ പ്ലസ്ക് ക്യാപ്സ്യൂള്‍

ഇന്ത്യയിലും മ്യാന്മറിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഏകവർഷിയായ ആരോഹിസസ്യം. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും കാവുകളിലും സമതലങ്ങളിലും വളരുന്നു. ഫലത്തിന്റെ പുറന്തോടിലുള്ള രോമങ്ങൾ രൂക്ഷമായ ചൊറിച്ചിലുണ്ടാക്കുന്നതാണ്. വാജീകരണ ഔഷധങ്ങളിൽ വളരെ പ്രമുഖമാണ് ഇതിന്റെ പരിപ്പ്.

നായ്ക്കുരണ

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close