ഔഷധസസ്യങ്ങൾ

നന്നാറി

നറുനീണ്ടി, സരസപ്പരില

ശാസ്ത്രനാമം : Hemidesmus indicus (L.) R.Br.ex
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Indian Sarsaparilla
സംസ്കൃതം : കൃഗോദരി, ഗോപി, ഗോപികാ , ഗോപകന്യാ, ശാരിബാ

ഔഷധയോഗ്യഭാഗങ്ങൾ : ഭൂകാണ്ഡം
രോഗസൂചന : രക്തദുഷ്ടി, പുകച്ചിൽ, സ്ത്രീരോഗങ്ങൾ, മൂത്രാശയരോഗങ്ങൾ
പ്രധാന മരുന്നുകൾ : ശാരിബാദ്യാസവം, കച്ചൂരാദിവട്ട് ഗുളിക

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന വള്ളിച്ചെടി. കേരളത്തിലെ ഇല പൊഴിയും വനങ്ങളിലും സമതലങ്ങളിലും തോട്ടങ്ങളിലും കുന്നുകളിലും വളരുന്നു. ഈ ചെടിയുടെ ഏതുഭാഗമൊടിച്ചാലും വെളുത്ത കറ വരും. രക്തശുദ്ധിക്കുള്ള ഔഷധങ്ങളിലൊന്നാണിത്. ഇതിന്‍റെ എസൻസ്സ് സർബത്തിൽ ഉപയോഗിക്കുന്നു.

നന്നാറി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close