ത്രികോല്‍പ്പക്കൊന്ന

കുവല്കൊന്ന
ശാസ്ത്രനാമം : Operculina turpethum (L.) Silva Manso
കുടുംബം : Convolvulaceae
ഇംഗ്ലീഷ് : White Day Glory, Turpeth
സംസ്കൃതം : ത്രിപുടാ, തിഭണ്ഡി , ത്രിവൃത്, സദാഫലം, രേചനീ, ശ്വതാ, സരളാ, മഹാകപിത്ഥം
ഔഷധയോഗ്യഭാഗങ്ങൾ : വേര് (വേരിന്മേൽ തൊലി)
രോഗസൂചന : വ്രണം, ചൊറിച്ചിൽ, പുകച്ചിൽ, മലബന്ധം
പ്രധാന മരുന്നുകൾ : അവിപത്തിചൂർണം, മാണിഭദ്രഗുളം
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ചിരസ്ഥായിയായ വലിയ വള്ളിച്ചെടി. കേരളത്തിലെ ശുഷ്ക്ക വനപ്രദേശങ്ങളിലും ഈർപ്പമുള്ള സമതലപ്രദേശങ്ങളിലും പാതയോരങ്ങളിലും വളരുന്നു. ഉപയോഗത്തെ ആധാരമാക്കി ആയുർവേദം ഇതിനെ വിരേചനൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.