ഔഷധസസ്യങ്ങൾ

താന്നി

ശാസ്ത്രനാമം : Terminalia bellirica (Gaertn.) Roxb.
കുടുംബം : Combretaceae
ഇംഗ്ലീഷ് : Belliric myrobalan
സംസ്കൃതം : അക്ഷഃ, കലിദ്രുമ, ഭൂതവാസം, വിഭീതകി

ഔഷധയോഗ്യഭാഗങ്ങൾ : ഫലം
രോഗസൂചന : നേത്രരോഗം ചുമ മലബന്ധം, ഛർദ്ദി, സ്വരഭേദം, കൃമി
പ്രധാന മരുന്നുകൾ : വരാചൂർണ്ണം, ഔഷധി ഹെയർ ടോൺ

ഇന്തോമലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന വലിയ വൃക്ഷം. പശ്ചിമഘട്ടത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും സമതലങ്ങളിലും വളരുന്നു. പാതയോരങ്ങളിൽ വച്ചു പിടിപ്പിക്കാറുണ്ട്. ആയുർവേദത്തിൽ കാസഹരൗഷധങ്ങലുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചേരുമരം കൊണ്ടുണ്ടാക്കുന്ന അലർജ്ജിയ്ക്ക് പ്രത്യൗഷധമാണ്. ത്രിഫല എന്ന ഔഷധഗണത്തിൽ ഒന്ന്.

താന്നി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close