ഞൊട്ടാഞൊടിയന്

ഞൊടിഞ്ഞൊട്ട, മുട്ടാമ്പുളി
ശാസ്ത്രനാമം : Physalis angulata L.
കുടുംബം : Solanaceae
ഇംഗ്ലീഷ് : Little Gooseberry, Sunberry, Country Gooseberry
സംസ്കൃതം : ലക്ഷണപ്രിയ, മൃദുകുഞ്ചിക
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : പ്രമേഹം, ത്വക്ക് രോഗങ്ങൾ, വയർവീർമ്മത
പ്രധാനമരുന്ന് : ക്ഷാരാഗദം, ജാത്യാദി തൈലം,
ജാത്യാദി കേരം
ഏഷ്യയിലും ആഫ്രിക്കയിലേയും ആസ്ത്രേലിയയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഓഷധി. കേരളത്തിലെ നാട്ടിൻ പുറങ്ങളിലും വീട്ടുപരിസരങ്ങളിലും വന്യമായി വളരുന്നു. മൃദുലമായ തണ്ടുകളുള്ള ഈ സസ്യം ഒരു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഉരുണ്ട് ഫലങ്ങൾ – ബാഹ്യദളപുടങ്ങൾ കൊണ്ട് പൊതിഞ്ഞ നിലയിലാണ്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.