ഔഷധസസ്യങ്ങൾ

ജാതി

ശാസ്ത്രനാമം : Myristica fragrans Houtt.
കുടുംബം : Myristicaceae
ഇംഗ്ലീഷ് : Nutmeg tree
സംസ്കൃതം : ജാതിഫല, ജാതികോശം, ത്രിപുടകം

ഔഷധയോഗ്യഭാഗങ്ങൾ : കായ, കുരു, പ്രത്രി
രോഗസൂചന : അതിസാരം, ശ്വാസംമുട്ട്, ഛർദ്ദി, ചുമ
പ്രധാന മരുന്നുകൾ : കർപ്പൂരാദിചൂർണ്ണം, അഹിഫേനാസവം

ഇന്തോനേഷ്യയുടെ കിഴക്കുള്ള മൊളുക്കസ് ദ്വീപുകളിൽ ഉത്ഭവിച്ചതെന്നു കരുതപ്പെടുന്ന നിത്യഹരിതവൃക്ഷം. കേരളത്തിൽ ഈ സുഗന്ധവിള വ്യാപകമായി കൃഷിചെയ്യുന്നു. ഉപയോഗത്തെ ആധാരമാക്കി ആയുർവ്വേദം ഇതിനെ അതിസാരോപഹതഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജാതി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close