ചങ്ങലമ്പരണ്ട

ചങ്ങലംപരണ്ട
ശാസ്ത്രനാമം : Cissus quadrangularis L.
കുടുംബം : Vitaceae
ഇംഗ്ലീഷ് : Adament Creeper, Bonesetter Edible-stemmed vine
സംസ്കൃതം : അസ്ഥിശ്യംഖല, അസ്ഥിസംഹാരി, വ്രജവല്ലി
ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്
രോഗസൂചന : ഒടിവ്, എല്ല് തേയ്മാനം, കൃമി, ചെവിവേദന, അർശസ്സ്
പ്രധാന മരുന്നുകൾ : ലാക്ഷാഗുഗുലു, വ്യോഷാദികഷായ ചൂർണ്ണം
അറേബ്യയിലും ആഫിക്കയുടെയും ഇന്തോ-മലേഷ്യൻ മേഖലയുടെയും വരണ്ട പ്രദേശങ്ങളിലും കണ്ടുവരുന്നു. കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും വരണ്ട മുൾക്കാടുകളിലും വളരുന്നു. നാലു കോണുകളുള്ള, ഏതാണ്ട് 15 സെ.മീ.ഇടവിട്ട് പരസ്പരം യോജിപ്പിക്കും വിധമുള്ള പർവസന്ധികളോടു കൂടിയ വള്ളി സസ്യം. പടർന്നു കയറാനായി പതാനങ്ങളുണ്ട്. അസ്ഥിസന്ധാനീയ ഔഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.