കസ്തൂരി മഞ്ഞള്‍

ശാസ്ത്രനാമം : Curcuma aromatica Salisb.
കുടുംബം : Zingiberaceae
ഇംഗ്ലീഷ് : Cochin Turmeric, Yellow Zedoary
സംസ്കൃതം : ആരണ്യ ഹരിദ്രാ, കർപ്പൂര ഹരിദ്രാ,
വന ഹരിദ്രാ
ഔഷധയോഗ്യഭാഗം : പ്രകന്ദം, ഭൂകാണ്ഡം
രോഗസൂചന : കറുത്തപാടുകൾ, വൈവർണ്യം
പ്രധാന മരുന്ന് : ഔഷധി ഫേസ് പാക്ക്
ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ഓഷധി. ശുഷ്ക്കവന ങ്ങളിലും പ്ലാന്റേഷനുകളിലും വളരുന്ന ഈ സസ്യം നട്ടു വളർത്താറുണ്ട്. ഉപയോഗത്തെ അടിസ്ഥാനമാക്കി കുഷ്ഠഘനൗഷധങ്ങളുടെയും വർണ്യ ഔഷധങ്ങളുടെയും ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.