ഒറ്റമൂലികൾ

കഷണ്ടി

Bald

ആയൂര്‍വേദ ഒറ്റമൂലികകള്‍

  • ബ്രഹ്മിയും പച്ചനെല്ലിക്കയും സമമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ അതിമധുരം കൽക്കനരച്ചുകലക്കി എണ്ണ ചേർത്തു കാച്ചി തലയിൽ തേച്ചു കുളിക്കുക.
  • കിഴുകാനെല്ലി അരച്ച് തലയിൽ തേച്ച് പത്തുമിനിറ്റിനുശേഷം കുളിക്കുക. ഒരു മാസം തുടർച്ചയായി ചെയ്യുക.
  • ആനക്കൊമ്പു ഭസ്മമാക്കി വെള്ളം ചേർത്തു കുഴച്ച് തലയിൽ പുരട്ടുക.
  • പച്ചകയ്പൻ പടവലനീരിൽ കുന്നിക്കുരു, അഞ്ജനക്കല്ല്, ആന ക്കൊമ്പ് പൊടിച്ചു കരിച്ച ഭസ്മം, അതിമധുരം എന്നിവ അരച്ചു കലക്കി എള്ളണ്ണ ചേർത്തു കാച്ചി മണൽ പാകത്തിലരിച്ചെടുത്ത് തലയിൽ തേക്കുക.
Bald

NB: ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close