ഔഷധസസ്യങ്ങൾ

കഴഞ്ചി

കഴറ്റി

ശാസ്ത്രനാമം : Caesalpinia bonduc (L.) Roxb.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Bonduc Tree, Fever Nut, Physic nut

സംസ്കൃതം : കണ്ടഫല, കുബേരാക്ഷി,ഘ്യതകരട്ടെ, കണകരജ

ഔഷധയോഗ്യഭാഗം : വേര്, ഫലം, വിത്ത്, ഇല,
രോഗസൂചന : വൃഷണവീക്കം, പനി, ഉദരകൃമി പ്രധാന മരുന്നുകൾ : പൊൻകാരാദി ഗുളിക, ധനദനയനാദികഷായം

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാവുകളിലും വളരുന്ന ബഹുവർഷിയായ വലിയ വള്ളിച്ചെടി. തടിയിലും ശാഖകളിലും ഫലങ്ങളിലും മുളളുകളുണ്ട്. ഇതിന്റെ വിത്ത് (കുരു) ആയുർവേദമരുന്നുകളുടെ തൂക്കം (കഴഞ്ചിത്തൂക്കം) അളക്കാൻ ഉപയോഗിച്ചിരുന്നു.

കഴഞ്ചി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close