കയ്യോന്നി

ശാസ്ത്രനാമം : Eclipta alba (L.) Hassk
കുടുംബം : Compositae
ഇംഗ്ലീഷ് : Marsh Daisy, False daisy,
Trailing Eclipta
സംസ്കൃതം : അംഗാരക, കേശരഞ്ജന, കുന്തള വർദ്ധിനി, ഭൃംഗ, ഭൃംഗരാജ
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : കരൾ രോഗങ്ങൾ, നീര്, ശ്വാസം മുട്ട്, ചുമ, വിളർച്ച, കൃമി, തലവേദന, മുടികൊഴിച്ചിൽ, അകാലനര
പ്രധാന മരുന്നുകൾ : കഞ്ഞുണ്യാദിതൈലം, നീലിഭ്യംഗാദികേരം
നെൽ വയലുകളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധി. അരമീറ്ററോളം ഉയരത്തിൽ വളരുന്നു. ഉത്തമമായ കേശവർദ്ദനൗഷധമാണിത്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.