മരുന്നുകൾ
ഔഷധി ബൂസ്റ്റ് ഇമ്മ്യൂണിറ്റി പാക്ക്

പ്രതിരോധ ശേഷിക്ക് ഗുണം നല്കുന്ന 6 മരുന്നുകളാണ് ഇമ്മ്യൂണിറ്റി പാക്കില്‍ ഉള്ളത്
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഔഷധിയുടെ ‘IMMUNITY KIT‘ വിപണിയില്‍. 6 ആയൂര്‍വേദ മരുന്നുകള്‍ അടങ്ങുന്നതാണ് കിറ്റ്. മനുഷ്യരിലെ സ്വാഭവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ കിറ്റിന്റെ ഉപയോഗം സഹായിക്കും എന്നാണ് ഔഷധി പറയുന്നത്. 330 രൂപയാണ് കിറ്റിന്റെ വില.
ഇമ്മ്യൂണിറ്റി കിറ്റിലെ മരുന്നുകള്‍
- ച്യവനപ്രാശം
- ഷഡംഗം കഷായ ചൂർണ്ണം
- ഇന്ദുകാന്തം കഷായ ചൂർണ്ണം
- സംശമനി വടി ടാബ് ലെറ്റ്
- ആയുഷ് ക്വാഥ്
- അപരാജിത ധൂമ ചൂർണ്ണം

മരുന്നുകൾ ഉപയോഗിക്കേണ്ട വിധം
- ച്യവനപ്രാശം : ഒരു ടേബിൾ സ്പൺ ലേഹ്യം രാത്രി കഴിച്ച് പൂറമെ ചെറുചൂടുള്ള പാൽ കുടിക്കുക.
- ഷഡംഗം കഷായ ചൂർണ്ണം : 5 ഗ്രാം പൊടി 2 ലിറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ദിവസം മുഴുവൻ കുടിക്കാൻ ഉപയോഗിക്കുക.
- ഇന്ദുകാന്തം കഷായ ചൂർണ്ണം : 30 ഗ്രാം പൊടി അര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് ഒരു നേരം ഭക്ഷണത്തിന്റെ ഒരു മണിക്കൂർ മുൻപ് കുടിക്കുക.
- സംശമനി വടി ടാബ് ലെറ്റ് : 2 ടാബ്ലെറ്റ് വീതം രണ്ടു നേരം കഴിക്കുക.
- ആയുഷ് ക്വാഥ് : 150 മില്ലി വെള്ളം തിളപ്പിച്ച് അതിലേക്ക് 3 ഗ്രാം പൊടിയിട്ട് ദിവസവും രണ്ടു നേരം ചായി പോലെ കൂടിക്കുക. ശർക്കരിഉണക്കമുന്തിരി എന്നിവ ആവശ്യാനുസരണം ചേർക്കാം.
- അപരാജിത ധൂമ ചൂർണ്ണം : വീടും പരിസരവും പുകയ്ക്കുന്നതിന് ഉപയോഗിക്കുക.

Dose and Usage of medicines: –
- Chyavanaprasam: 1 tablespoon along with luke warm milk, at bed time
- Shadangam Kashaya choornam : Eci 5 gm powder in 2 liters of water and consume for whole day.
- Indukantham Kashaya Choornam:- Take 30gm powder add half liter of water, boil and reduce to one forth quantity, filter and take once daily, one hour before food.
- Samsamani vati Tablet: 2 tablets twice daily.
- Aparajitha dhooma choornam: For fumigating house and surroundings.
- Ayush Kwath: Add 3gm of powder in 150 ml of boiled water, take twice daily. Jaggery/ raisins or lemon juice can be added while consuming.