ഉലുവ

ശാസ്ത്രനാമം : Trigonella foenum-graecum L.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Fenugreek
സംസ്കൃതം : മേഥീ, മേഥിനി, ബഹുപ്രതികാ,
ദീപനം, ജാതിഗന്ധഫലം
ഔഷധയോഗ്യഭാഗങ്ങൾ : വിത്ത്,ഇല
രോഗസൂചന : ഗ്രഹണി, പനി, പ്രമേഹം, രുചിയില്ലായ്മ
പ്രധാന മരുന്നുകൾ : പ്രമേഹൗഷധി ടാബ്ലറ്റ്, വാതമർദ്ദനം കുഴമ്പ്
60 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി ഓഷധി. മസാല എന്ന നിലയിലും ഔഷധാവശ്യങ്ങൾക്കുമായി കൃഷി ചെയ്യുന്നു. ഉലുവ യില ഒരു പ്രധാന ഇലക്കറിയായും ഉപയോഗിക്കുന്നു. ശക്തമായ പ്രമേഹ ഹരൗഷധവും മേദോഹരൗഷധവുമാണിത്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.