ഒറ്റമൂലികൾ

ഉറക്കക്കുറവ്

Insomnia

ആയൂര്‍വേദ ഒറ്റമൂലികകള്‍

  • കസ്കസ് പൊടിച്ചു തുണിയിലാക്കി നെറ്റിയിൽ കെട്ടുക.
  • രണ്ടോമൂന്നോ ചുവന്നുള്ളി രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചവച്ചിറക്കുക.
  • നിത്യവും രാത്രിയിൽ എരുമപാൽ കുടിക്കുക.
  • ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് എട്ടുഗ്രാമെടുത്ത് പാലിൽ കഴിക്കുക.
  • വിഷ്ണുക്രാന്തി പാലിലരച്ചത് താന്നിക്കയോളമെടുത്ത് തൈരിൽ കഴിക്കുക.
  • ചൂടുവെള്ളത്തിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക.
  • ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക.
  • പാലും വെണ്ണയും കൂട്ടി ചാലിച്ച് തലയിലിടുകയും കാൽവെള്ള യിൽ പുരട്ടുകയും ചെയ്യുക.
  • കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര് ഒരു ഗ്ലാസ് പതിവായി അത്താ ഴത്തിനു ശേഷം കുടിക്കുക.
  • രാത്രി ഉറങ്ങാൻ നേരം ഉള്ളം കാൽ നന്നായി കഴുകി തുടച്ച് വെണ്ണ പുരട്ടി തലോടുക.
  • മാമ്പഴം തിന്നശേഷം എരുമപ്പാൽ കുടിക്കുക.
  • ത്രിഫലാചൂർണ്ണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക.
  • പിണ്ഡത്തലമോ ലാക്ഷാദി കുഴമ്പോ ദേഹത്തിൽ തേക്കുക.
  • ജാതിക്ക അരച്ച് പാലിൽ കഴിക്കുക.
  • നൂറുഗ്രാം പൂവാൻ കുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേയ്ക്കുക.
  • മാനസികമായ പ്രശ്നങ്ങളാണ് ഉറക്കക്കുറവിനു കാരണമെങ്കിൽ അതിനു ചികിത്സിക്കുക.
ഉറക്കക്കുറവ്

NB: ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close