ഇത്തി

ഇത്തിയാല്
ശാസ്ത്രനാമം : Ficus microcarpa L.f
കുടുംബം : Moraceae
ഇംഗ്ലീഷ് : Chinese Banyan, Indian Laurel
സംസ്കൃതം : അശ്വത്ഥപ്രതം, ഉദുംബരം, ഗജപാദപാ ക്ഷീരതരു, നന്ദീവൃക്ഷം, പ്ലക്ഷം
ഔഷധയോഗ്യഭാഗങ്ങൾ : തൊലി, മൊട്ട്
രോഗസൂചന : രക്തപിത്തം, വിസർപ്പം, വണം, നീർക്കെട്ട്, മൂത്രാശയരോഗങ്ങൾ, തലചുറ്റൽ,അതിസാരം
പ്രധാന മരുന്നുകൾ : മഹാചന്ദനാദി തൈലം, ആരഗ്വധാരിഷ്ടം
ഇന്തോ-മലേഷ്യ മുതൽ പസിഫിക് ദ്വീപ് വരെയുള്ള മേഖലയിലും ദക്ഷിണചൈനയിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷം കേരളത്തിലെ നിത്യ ഹരിതവനങ്ങളിലും അർദ്ധനിത്യ ഹരിത വനങ്ങളിലും സമതലങ്ങളിലും വളരുന്നു. പാകമായ ഫലങ്ങൾക്ക് മഞ്ഞനിറമാണ്. ഉത്രം നക്ഷത്രത്തിൽ ജനിച്ചവരുടെ പുണ്യവൃക്ഷമായി കരുതപ്പെടുന്നു. നാല്പാമരം എന്ന ഔഷധഗണത്തിൽ ഈവൃക്ഷവും, അത്തി, അരയാൽ, പേരാൽ എന്നിവയും ഉൾപ്പെടുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.