സര്‍ക്കാര്‍ പദ്ധതികള്‍

ആശ്വാസകിരണം

ഒരു മുഴുവൻ സമയ പരിചാരകന്‍റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയണ് ആശ്വാസകിരണം പദ്ധതി.

നിലവിൽ 600/- രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. നിലവിൽ ഒന്നേകാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിവരുന്നു.

മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം മുനിസിപ്പൽ/ കോർപ്പറേഷൻ പ്രദേശത്ത് 22,375/- രൂപയും, പഞ്ചായത്തുകളിൽ 20,000/- രൂപയും വരെ.
  • മാനസികരോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരി ചരിക്കുന്നവർക്ക് ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല.
  • വിധവ, വാർദ്ധക്യ, കർഷകത്തൊഴിലാളി, മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസകിരണം ആനുകൂല്യം ലഭ്യമാകുന്നതാണ്.
  • പരിചാരകന്‍റെ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ടെലിഫോൺ നമ്പർഎന്നിവ അപേക്ഷയോടൊപ്പം ചേർക്കാം.

അപേക്ഷ ഫോമുകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും

http://www.socialsecuritymission.gov.in/ എന്ന വെബ്സൈറ്റിലും, അംഗനവാടികളിലും ലഭ്യമാണ്


 

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close