ആവണക്ക്

ചിറ്റാവണക്ക്
ശാസ്ത്രനാമം : Ricinus communis L.
കുടുംബം : Euphorbiaceae
ഇംഗ്ലീഷ് : Castor, Castor Oil Plant
സംസ്കൃതം : ഏരണ്ഡം,ഗന്ധർവഹസ്ത,പഞ്ചാംഗുലം
ഔഷധയോഗ്യഭാഗങ്ങൾ : വേര്,കുരു,എണ്ണ രോഗസൂചന : നീർക്കെട്ട്, ആമവാതം,പനി,ഉദരരോഗം
പ്രധാന മരുന്നുകൾ : ഗന്ധർവ്വഹസ്താദിതൈലം, ബലാരിഷ്ടം
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശത്തുനിന്ന് ഇന്ത്യയിലെത്തിയ കുറ്റിച്ചെടി. ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തുവരുന്നു. ഉപയോഗത്തെ ആധാരമാക്കി ഭേദനീയഔഷധമായും വേദനാശമനൗഷധമായും കണക്കാക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.