ഔഷധസസ്യങ്ങൾ

ആല്‍മരം

പേരാല്‍, വടവൃക്ഷം

ശാസ്ത്രനാമം : Ficus benghalensis L.
കുടുംബം : Moraceae
ഇംഗ്ലീഷ് : Banyan Tree
സംസ്കൃതം : ബഹുപാദ, വടം

ഔഷധയോഗ്യഭാഗങ്ങൾ : തൊലി, വേട്
രോഗസൂചന : പുകച്ചിൽ, പ്രമേഹം, രക്തപിത്തം
ദാഹം, വ്രണം, വിസർപ്പം
പ്രധാന മരുന്നുകൾ : പാരന്ത്യാദിതൈലം, നാൽപാമരാദി കേരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കണ്ടു വരുന്ന വലിയ വൃക്ഷം. പടർന്നു പന്തലിച്ചു വളരുന്ന ഇതിന്‍റെ ശാഖോപശാഖകളിൽ നിന്ന് ധാരാളം വേരുകൾ താഴോട്ട് വളർന്ന് ശാഖകളെ മണ്ണിൽ താങ്ങി നിർത്തുന്നു. പൂക്കൾ കുടത്തിന്‍റെ ആകൃതിയുള്ള സൈക്കോണിയത്തിനുള്ളിലാണ്. പാതയോര തണൽവൃക്ഷമായി നട്ടുവളർത്തുന്നു.

ആല്‍മരം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close