ആര്യവേപ്പ്

വേപ്പ്
ശാസ്ത്രനാമം : Azadirachta indica A.Juss
കുടുംബം : Meliaceae
ഇംഗ്ലീഷ് : Indian Lilac, Margosa Tree സംസ്കൃതം : തിക്തക, നിംബ, പ്രഭദ്ര
രോഗസൂചന : ചിക്കൻപോക്സ്, പനി, കൃമി, ത്വക്ക് രോഗം, നേത്രരോഗങ്ങൾ, വിഷം
പ്രധാന മരുന്നുകൾ : നിംബാദിചൂര്ണ്ണം, ഗുല്ഗുലുതിക്തകംഘൃതം
ഇന്തൊ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന ഇടത്തരം വൃക്ഷം. പാതയോരങ്ങളിലും വീട്ടുപറമ്പിലും നട്ടുപിടിപ്പിക്കാറുണ്ട്. രോഗങ്ങളെ അകറ്റുവാനും കീടങ്ങളെ പ്രതിരോധിക്കാൻ ശേഷിയുമുള്ള ദിവ്യൗഷധമാണു ആര്യവേപ്പ്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.