ഒറ്റമൂലികൾ

അള്‍സര്‍

കുടല്‍പ്പുണ്ണ്

കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. കൂടുതൽ പേരും ഇന്ന് അൾസർ എന്ന പ്രശ്‌നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.

ആയൂര്‍വേദ ഒറ്റമൂലികള്‍

  • വാഴപ്പിണ്ടി നൂൽകളഞ്ഞ് അരിഞ്ഞ് ഒരു ഭരണിയിലാക്കി കുരുമുളകു പൊടിച്ചതും പാകത്തിന് ഉപ്പും ചേർത്ത് അടച്ചുകെട്ടി നാലഞ്ചുദിവസം വച്ചിരുന്നു ശേഷം എടുത്തു ഉപയോഗിക്കുക.
  • വാഴപ്പിണ്ടിയുടെ നീര് അൽപം തേൻ ചേർത്ത് രാവിലെ കഴിക്കുക.
  • ഇലവിൻ പശ പൊടിച്ച് പാലിൽ ചേർത്തു കഴിക്കുക.
  • പേരകം, കൊന്ന്, തൊട്ടാവാടി എന്നിവയുടെ തളിരുകൾ അരച്ച് അര ഔൺസ് പശുവിൻ നെയ്യിൽ ചേർത്തു കഴിക്കുക.
  • വാഴക്കൂമ്പു കൊത്തിയരിഞ്ഞതും അതിന്റെ പകുതി അളവിൽ മുരിങ്ങയിലയും ചേർത്ത് തോരൻ വെച്ച് ആഴ്ചയിൽ മൂന്നു തവണ ഉപയോഗിക്കുക.
  • കാട്ടുവേപ്പില മോരിൽ അരച്ചുചേർത്ത് ഇന്തുപ്പുമായി കലർത്തി കഴിക്കുക.
  • മാതളപ്പഴച്ചാറ് ഒരു ഗ്ലാസ് വീതം പതിവായി കഴിക്കുക.
  • 60 മില്ലി പാലിൽ 20 തുള്ളി ഇരട്ടിമധുരസത്ത് ചേർത്ത് 40 ദിവസം കാലത്തും വൈകീട്ടും കഴിക്കുക.
  • 150മില്ലി പാലിൽ 30 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ചി ടുക. അതിൽ 500മില്ലി വെള്ളമൊഴിച്ച് കുറുക്കി പാലാക്കി വാങ്ങിയെടുത്ത് അൽപം പഞ്ചസാര ചേർത്തു ഉപയോഗിക്കുക.
  • കരിമ്പിൻ നീരിൽ ചെറുനാരങ്ങനീരോ ഇഞ്ചിനീരോ ചേർത്തു കഴിക്കുക.
  • അര ഗ്ലാസ്സു വീതം ബീറ്റ്റൂട്ട് നീര് തേൻ ചേർത്തു കഴിക്കുക.
  • ഒരു തണ്ടിൽ നിന്നെടുത്ത ആര്യവേപ്പിന്റെ ഏഴ് ഇലകൾ, ഏഴ് ഉണങ്ങിയ കുരുമുളക്, കുരുമുളകുതൂക്കം പച്ച മഞ്ഞൾ എന്നിവ അരച്ച് കറന്നെടുത്ത ചൂടുമാറാത്ത ഒരു തുടം പശുവിൻ പാലിൽ 21 ദിവസം തുടർച്ചയായി പ്രഭാതത്തിൽ കഴിക്കുക.
  • ഒരു ഗ്ലാസ് കുമ്പളങ്ങ നീരിൽ മണിതക്കാളിയിലയും തഴു താമയിലയും അരച്ചു ചേർത്ത് രാവിലെയും വൈകുന്നേരവും കുടിക്കുക.
  • കൊന്നയുടെ തളിര് അരച്ച് വയറിന്റെ പുറത്തു പുരട്ടുക. കുട്ടിക ളിലെ വയറ്റിലെ പുണ്ണ് മാറും.
  • തഴുതാമയും കർപ്പൂരതുളസിയിലയും ഇട്ടു വെന്ത വെള്ളം കുടിക്കുക.
  • ബദാംപരിപ്പ് പാലിൽ അരച്ച് കാച്ചിക്കുടിക്കുക.
  • അയമോദകം മോരിൽ അരച്ചു ചേർത്തു കുടിക്കുക.
  • വിഷ്ണുക്രാന്തിയുടെ വേരരച്ച് തേനും അതിന്റെ പകുതി നെയ്യും ചേർത്ത് പതിവായി കഴിക്കുക.
  • ഉണക്ക നെല്ലിക്ക ചവച്ചു തിന്നുക, കുടൽവണം ശമിക്കും.
  • വെളുത്തുള്ളിയും കുടംപുളിയും ഇന്തുപ്പുചേർത്ത് ചവച്ചരച്ച് തിന്നുക.
  • നേന്ത്രപ്പഴം ഒന്നുവീതം പതിവായി കഴിക്കുക.
  • കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുക.
കുടല്‍പ്പുണ്ണ്

NB: ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close