അലര്ജി

പക എന്നു പൊതുവെ അറിയപ്പെടുന്ന ഈ രോഗം ശരീരത്തിനഹിതമായ വസ്തുക്കൾ ശരീരത്തിലെത്തുമ്പോൾ, ശരീരം അതിനെതിരെ പ്രതികരിക്കുന്നതിലൂടെ സംഭവിക്കുന്നതാണ്. തുമ്മൽ, ശരീരം ചൊറിഞ്ഞു തിണർക്കുക, കണ്ണ്. ചെവി, തൊണ്ട ഇവയിൽ ചൊറിച്ചിൽ എന്നിവ ലക്ഷണങ്ങളാണ്. അലർജി ഉണ്ടാ ക്കുന്നവയെന്ന് അറിയപ്പെടുന്ന വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ്. മുഖ്യപരിഹാരം. ശരീരത്തിന്റെ ഒരു പ്രധാന രോഗപ്രതിരോധ സംവിധാനമാണിത്. അലർജി പല കാരണങ്ങളാലുണ്ടാകും. ആഹാരപാനീയങ്ങളിൽനിന്നും പൊടി പടലങ്ങളിൽനിന്നും അന്തരീക്ഷമാലിന്യങ്ങളിൽനിന്നും രാസപദാർഥങ്ങളിൽ നിന്നു മെല്ലാം അലർജി ഉണ്ടാകാം. സസ്യാഹാരത്തിൽനിന്നും മാംസാഹാരത്തിൽനിന്നും ഇതുണ്ടാകാം. അലർജി ഉണ്ടാക്കുന്ന വസ്തു ഏതാണെന്നു കണ്ടുപിടിക്കുകയാണു പ്രധാനം. ഇന്നു കാണപ്പെടുന്ന മിക്ക ത്വഗ്രോഗങ്ങളും ശ്വാസംമുട്ടലും ഉദരരോഗങ്ങളും അലർജി നിമിത്തമുണ്ടാകുന്നതാണെന്നു പറയാം. നിറം നൽകാനും സ്വാദ് വർദ്ധിപ്പിക്കാനും പഴക്കം അറിയാതിരിക്കാനും മറ്റുമായി ചേർക്കുന്ന രാസപദാർഥ
ങ്ങൾക്ക് ഇതിൽ നല്ലൊരു പങ്കുണ്ട്.
- ചുവന്ന തുളസിയില നീര് ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുക.
- കടുക്ക, നെല്ലിക്കാ, താന്നിക്ക ഇവയുടെ ചൂർണ്ണം നെയ്യിൽ കഴിക്കുക.
- മഞ്ഞളും കറിവേപ്പിലയും തുല്യ അളവിൽ ഗുളികയാക്കി നിത്യേന കഴിക്കുക.
- വാതംകൊല്ലിയുടെ വേരരച്ച് കിഴികെട്ടി മൂക്കിൽ വലിക്കുക.
- തൊട്ടാവാടി നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ ദേഹത്തു പുരട്ടുക. നാരങ്ങാനീര്, തുളസിയിലനീര് ഇവ വെളിച്ചെണ്ണയിൽ ചേർത്തു പുരട്ടുക.
- ചെറുനാരങ്ങാനീരിൽ കുറുന്തോട്ടിയില അരച്ച് കുഴമ്പാക്കി പുരട്ടുക.
- ചുവന്നതുളസിയില ഒരു പിടി നന്നായി ചതച്ചു ചേർത്ത് എണ്ണ കാച്ചി തേയ്ക്കുക.
- വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കാ അളവിൽ രാവിലെ ചൂടുവെള്ളത്തിൽ കഴിക്കുക.
- അയമോദകം പൊടിച്ച് ശർക്കരയിൽ ചേർത്തു കഴിക്കുക.
- കോവലിന്റെ ഇല അരച്ച് ദേഹത്തു തേയ്ക്കുക.
- താന്നിക്കാതോട് പൊടിച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക.
ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.
NB : നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്. ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.