ഒറ്റമൂലികൾ

അര്‍ശസ്

മൂലക്കുരു എന്നറിയപ്പെടുന്ന ഈ രോഗത്തിൽ ഗുദഭാഗത്ത് മുള്ളുകൾ പോലെ തടിപ്പുകൾ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. കടുത്ത മലബന്ധം, ഗുദഭാഗത്തു ചൊറിച്ചിൽ, പുകച്ചിൽ, വിസർജന സമയത്ത് തടിപ്പ് പുറത്തേക്കുവരിക, വയറിനുള്ളിൽ ഉരുണ്ടുകയറ്റം, കീഴ് വായു പോകാൻ തടസം, വായിൽ പുണ്ണുണ്ടാകുക. എന്നിവ ചില പ്രധാന ലക്ഷണങ്ങളാണ്. മലദ്വാരത്തിലുണ്ടാകുന്ന മറക്കാസ് രോഗമാണ് അർശസ്, ഗുദാവയവത്തിനുള്ളിലെ രക്തക്കുഴലുകളുടെ വികാസം നിമിത്തം ഉണ്ടാകുന്ന രോഗമാണിത്. ഫാസ്റ്റ്ഫുഡ്, വ്യായാമരാഹിത്യം സദാസമയം ഇരുന്നു ജോലി ചെയ്യുക എന്നീ കാരണങ്ങളാൽ അർശസുണ്ടാകും തുടർച്ചയായ മല ബന്ധവും ഇടയ്ക്കിടെ മലദ്വാരത്തിനു ചുറ്റും തോന്നുന്ന വേദനയും വിസർജനാനന്തരം ഉണ്ടാകുന്ന ചുട്ടുനീറ്റവും അർശസിന്റെ തുടക്ക
മാകാം.

  • എള്ള് വെണ്ണയിലരച്ച് വെറുംവയറ്റിൽ കഴിക്കുക.
  • ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചികുടിക്കുക.
  • പൂവ് നീക്കിയശേഷം തൊട്ടാവാടി കഷായം വച്ചു കഴിക്കുക.
  • പാവയ്ക്കാനീരിൽ കൽക്കണ്ടം ചേർത്തു കഴിക്കുക.
  • ചുവന്നുള്ളിനീര് നെയ്യ് ചേർത്തു കഴിക്കുക.
  • പാവൽ വേരരച്ച് മൂലഭാഗത്ത് പുരട്ടുക.
  • അരി,ആനച്ചുവടിവേര്, തവിടു കളയാത്ത അരി, കരുപ്പട്ടി ഇവ ഒന്നിച്ചു ഇടിച്ചു ചേർത്തു കഴിക്കുക.
  • കടുക്, വയമ്പ്, എള്ള് ഇവ സമം പൊടിച്ച് പുകയേല്പ്പിക്കുക.
  • പച്ചനെല്ലിക്ക അരച്ച് തേൻ ചേർത്തു കഴിക്കുക.
  • കൂവളത്തില ഉണക്കിപൊടിച്ച് ചുക്ക്, മുളക്, അയമോദകം എന്നിം ചേർത്ത് രാവിലെ മോരിൽ കഴിക്കുക.
  • നിലമ്പരണ്ട് അരച്ച് ഇളം ചൂടുപാലിൽ സേവിച്ചാൽ അർശസിലെ രക്തസ്രാവംശമിക്കും.
  • എള്ളും കയ്യോന്നിയും അരച്ച് വെണ്ണയിൽ ചേർത്തു കഴിച്ചാൽ രക്തസ്രാവംനില്ക്കും.
  • എള്ളരച്ച് ആട്ടിൻപാലിൽ കലർത്തി പഞ്ചസാര ചേർത്തു കഴിക്കുക.

ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

NB നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close