അരുത

ശതാപ്പ്
ശാസ്ത്രനാമം : Ruta chalepensis L.
കുടുംബം : Rutaceae
ഇംഗ്ലീഷ് : Common Rue, Herb of Grace Fringed Rue, Ruta
സംസ്കൃതം : ഗുഛപ്രത, പീത പുഷ്പം , ശതപാദിക, സർപ്പദംഷ്ട്രഃ, വിഷാപഹാ
ഔഷധയോഗ്യഭാഗങ്ങൾ : ഇല, തൈലം
രോഗസൂചന : ഗ്രഹാപസ്മാരം, ആർത്തവരോധം, വിരശല്യം, ദഹനക്കുറവ്
മെഡിറ്ററേനിയൻ അറ്റ്ലാന്റിക് മേഖലകളിൽ നിന്നും ഇന്ത്യയിലെത്തിയ ഔഷധസസ്യം. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്നു. ഔഷധസസ്യം എന്നതിലുപരി മന്ത്രവാദങ്ങൾക്കും മതകർമ്മങ്ങൾക്കും ഉപയോഗിക്കുന്നു. ചെടിക്ക് രൂക്ഷമായ ഗന്ധമുണ്ട്. വീടുകളിൽ നട്ടുവളർത്തുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.