ഒറ്റമൂലികൾ

അമ്ലപിത്തം

അടിസ്ഥാനകാരണം ദഹനമില്ലായ്മയാണ്. കഴിച്ച് ആഹാരം വേണ്ടരീതിയിൽ ദഹിക്കാതെ ആമാശയത്തിൽ കെട്ടിക്കിടന്നു ദുഷിച്ച് പലതരത്തിലുള്ള വികാരങ്ങൾ ഉണ്ടാക്കുന്നു. നെഞ്ചിൽ ഭാരം, വായിൽ വെള്ളം തെളിയുക, തലയ്ക്ക് ഭാരം, മനംപിരട്ടൽ, വിശപ്പില്ലായ്മ, വയറുവീർപ്പ് ഇവയാണ് മുഖ്യലക്ഷണങ്ങൾ.

  • അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കഴിക്കുക.
  • ജാതിക്ക അരച്ചു തേൻ ചേർത്തു കഴിക്കുക.
  • വെളുത്ത ആവണക്കിൻവേര് കഷായം വച്ച് പാലൊഴിച്ചു കഴിക്കുക.
  • ചുക്കുപൊടി ശര്‍ക്കര ചേര്‍ത്ത് ആഹാരത്തിന് മുന്‍പ് കഴിക്കുക.
  • ചിന്നാമുക്കി, ഇരട്ടിമധുരം ഇവ സമം പൊടിച്ച് രാത്രി കഴിക്കുക.
  • പച്ചനെല്ലിക്ക കുരുകളഞ്ഞത് പാലിൽ കലക്കി ദിവസേന രണ്ടു നേരം കഴിക്കുക.
  • കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരിൽ കഴിക്കുക. വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരിൽ കഴിക്കുക.
അയമോദകം

ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

NB : നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്. ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close