ഒറ്റമൂലികൾ

അതിസാരം

ശരീരത്തിനു ഹിതമല്ലാത്ത വസ്തുകൾ ആമാശയത്തിലെത്തിയാൽ ഈ രോഗമുണ്ടാകും. വെള്ളം പോലെ അതിസരിക്കുക എന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കടുത്ത ക്ഷീണം, തല ചുറ്റൽ, കടുത്ത വെള്ളം ദാഹം, പേശികളുടെ ഉരുണ്ടുകയറ്റം എന്നിവ അതിസാരത്തിലൂടെ ജലനഷ്ടം സംഭവിച്ചാൽ, രോഗിക്കുണ്ടാകും. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സ ആവശ്യമാണ്.

  • തിപ്പല്ലിയും കുരുമുളകും സമം പൊടിച്ചെടുത്ത് തിളപ്പിച്ചാറിയ വെള്ള ത്തിൽ കഴിക്കുക.
  • ഏഴിലംപാലയുടെ തൊലി കഷായം വച്ചു കഴിക്കുക.
  • വേപ്പിൻപട്ട ചെറുതായി നുറുക്കിയിട്ട് തിളപ്പിച്ച് വെള്ളം പലവട്ടമായികുടിക്കുക.
  • ഒരു തണ്ട് കറിവേപ്പില നന്നായരച്ച് കോഴിമുട്ടയിൽ ചേർത്ത് വേവിച്ച് കഴിക്കുക.
  • ചെറുനാരങ്ങാനീരിൽ അല്പം ഉപ്പിട്ട് കുടിക്കുക.
  • ഇഞ്ചിനീരിൽ അയമോദകം പൊടിച്ചു ചേർത്തു കഴിക്കുക.
  • കറിവേപ്പില, കടുക്കാത്തോട്, ചുക്ക് ഇവ കഷായം വച്ചു കഴിക്കുക.
  • ചെറുനാരങ്ങാനീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഉപ്പു ചേർത്തു ഇ യ്ക്കിടെ കുടിക്കുക.
  • കുടകപ്പാലത്തൊലിക്കഷായം തേൻ ചേർത്തു കഴിക്കുക.
  • മുക്കുറ്റിയിലയരച്ച് മോരിൽ കഴിക്കുക.
  • ഉലുവ മോരിലരച്ചുകലക്കി കഴിക്കുക.
  • അമ്പഴമരത്തൊലിയരച്ച് വെള്ളത്തിൽ കലക്കി കുടിക്കുക.
  • അതിവിടയത്തിന്റെ കിഴങ്ങ് ഉണക്കിപൊടിച്ച് തേൻ ചേർത്തു കഴിക്കുക.
  • പലകപ്പയ്യാനിയുടെ തൊലി നുറുക്കിച്ചതച്ചു നെയ്യിൽ കുഴച്ച് ആവിയിൽ വാട്ടിപിഴിഞ്ഞ് ആ നീരിൽ തേൻ ചേർത്തു കഴിക്കുക.

ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

NB നിസാരരോഗങ്ങൾക്ക് ഒറ്റമൂലി പ്രയോഗിക്കുമ്പോഴും സ്വയം ചികിത്സ അപകടകരം എന്ന സത്യം മറക്കരുത്ഒരേ രോഗലക്ഷണങ്ങൾ പല രോഗങ്ങളിലും ഉണ്ടാകാമെന്നതിനാൽ, അടിസ്ഥാനകാരണം കണ്ടെത്തി ചികിത്സിക്കുക തന്നെവേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close