അടവിപ്പാല

ആട്ടുകൊട്ടപ്പാല, കാട്ടുപാല്വള്ളി, ചെറുപാല്വള്ളി
ശാസ്ത്രനാമം : Cryptolepis buchananii Roem. & Schult
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Wax-leaved Climber
സംസ്കൃതം : അജഗന്ധികീ, അജശൃംഗീ,ആവർത്തനീ,
കൃഷ്ണശാരിബാ, നേത്രൗഷധീ
ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : പനി, ത്വക്ക് രോഗങ്ങൾ, വിശപ്പിലായ്മ, കുഷ്ഠം, പിള്ളവാതം
പ്രധാന മരുന്ന് : വരണാദി കഷായം.
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. കേരളത്തിലെ ഇല പൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്ന ബഹുവർഷിയായ വള്ളിച്ചെടി. രക്തശുദ്ധീകരണ ശേഷിയുള്ളതിനാൽ ത്വക്ക് രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.
NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.