ഒറ്റമൂലികൾ

അകാലനര

അകാലനര മാറ്റാന്‍ ഒറ്റമൂലികള്‍ ഇതാ

  • പൊടിച്ച് അഞ്ജനക്കല്ലും പൊടിച്ച പുനീലവും അറുപതുഗ്രാം വീതമെടുത്ത് ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത് ഇരുമ്പുപാതത്തിലാക്കി 7 ദിവസം ആദിത്യ പാകം ചെയ്യുക (വെയിലത്തു വെക്കുക). പിന്നീട് നാലിടങ്ങഴി തിഫലകഷായവും ചേർത്ത് കാച്ചി അരിച്ചു തേയ്ക്കുക.
  • കറിവേപ്പില ധാരാളം ചേർത്തു വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
  • നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് പതിവായി തല കഴുകു ക.
  • മൈലാഞ്ചിയിലയരച്ച് തണലിൽ ഉണക്കിയെടുത്തശേഷം വെളി ച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക.
  • കറിവേപ്പില അരച്ചു ചേർത്ത മോര് തലയിൽ ഇരുപത് മിനിറ്റോളം തേച്ചു പിടിപ്പിക്കുക. ഇത് മൂന്നു ദിവസത്തി ലൊരിക്കൽ മതിയാവും.
  • കരിംജീരകയെണ്ണ തലയിൽ തേയ്ക്കുക.
  • നീലയമരിയില നീര്, കിഴുകാനെല്ലി നീര് ഇവയിൽ ഏതെങ്കിലു മൊന്ന് തലയിൽ പുരട്ടി കുളിക്കുക.
  • തലയിൽ കട്ടൻചായയൊഴിച്ചു കുളിക്കുക.
  • ത്രിഫലചൂർണ്ണം പതിവായി കഴിക്കുക.
  • ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് ചെറു ചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുക.
  • ചെറുപയറ് പൊടിച്ച് പതിവായി തലയിൽ പുരട്ടി കുളിക്കുക.
  • കറിവേപ്പിൻ തൊലി, നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ എന്നിവ കൂട്ടിയരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കുളിക്കുക.
  • നീലഭ്യംഗാദി വെളിച്ചെണ്ണയും കയ്യന്ന്യാദി വെളിച്ചെണ്ണയും സമം ചേർത്ത് തേച്ചുകുളിക്കുക.
  • അരിത്തവിട് കരുപ്പട്ടിച്ചക്കര ചേർത്ത് ഇടിച്ച മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുക.
അകാലനര

NB: ഒറ്റമൂലിചികിത്സ എന്നാൽ മൂലിക അഥവാ ചെടിയുടെ കായ, പൂവ്, ഇല, വേര് ഇവയിലേതെങ്കിലും ഭാഗം മാത്രം കൊണ്ടുള്ള ചികിത്സ എന്നതിനേക്കാൾ, പ്രായേണ നിസ്സാരങ്ങളായ മരുന്നുകൾകൊണ്ട് ഫലസിദ്ധിയുള്ള പൊടിക്കൈകൾ – Single drug therapy എന്നാണർഥം. പക്ഷേ, ഇതു കൂടുതൽ ഫലപ്രദമാകണമെങ്കിൽ ഒരു ചികിത്സകന്റെ ഉപദേശം കൂടി ലഭ്യമാക്കണം. ശ്വാസംമുട്ടലിന് ആടലോടകനീര്, വാതരക്തത്തിനു വയൽച്ചുള്ളിക്കഷായം, പ്രമേഹത്തിനു മഞ്ഞൾ ഇങ്ങനെ ഉദാഹരണങ്ങൾ ധാരാളം. തലമുറ തലമുറയായി പകർന്നുവന്ന അറിവിലൂടെ ഗൃഹൗഷധികൾ ഉപയോഗിച്ചുള്ള ഒറ്റമൂലികൾ പ്രത്യേകിച്ചും നിരപായങ്ങളാണ്. അങ്ങനെ അനുഭവസിദ്ധങ്ങളായ ആ ചെറുപ്രയോഗങ്ങളാണ്, മുത്തശ്ശിമാരിൽനിന്നും പേരക്കുട്ടികളിലേക്ക് പകർന്നുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close