ഔഷധസസ്യങ്ങൾ
അകത്തി

അകത്തിച്ചീര, അഗത്തി, രുദ്രമരം
ശാസ്ത്രനാമം : Sesbania grandiflora (L) Poir.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Swamp Pea, Agathi, Flamingo Bill
സംസ്കൃതം : അഗസ്തി, കുംഭയോനി, മുനിദ്രുമ
ഔഷധയോഗ്യഭാഗങ്ങൾ : തൊലി, ഇല, പൂവ്,കായ
രോഗസൂചന : നിശാന്ധത,അസ്ഥിസ്രാവം, വ്രണങ്ങൾ

ആയുർവേദാചാര്യനായ അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമാണിത്. ഇന്തോനേഷ്യൻ സ്വദേശിയായ ഈ ചെറുവൃക്ഷം 6-9 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.
NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.